
വിമാനത്തില്‍ കയറിപ്പറ്റാന്‍ തിക്കും തിരക്കും ; ജനസാഗരമായി കാബൂള്‍ എയര്‍പോര്‍ട്ട് ; രക്ഷപ്പെടാന്‍ അഫ്ഗാനികളുടെ നെട്ടോട്ടം ( വീഡിയോ)
കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. ഇവരെ ഹെലികോപ്ടറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു
കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ കരസ്ഥമാക്കിയതോടെ, ഏതുവിധേനയും രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജനക്കൂട്ടം ഇരച്ചെത്തിയതോടെ യുഎസ് സൈന്യം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
വിമാനത്താവളത്തിലെത്തിയ ജനക്കൂട്ടം ബസില്‍ ഇടിച്ചു കയറുന്നതുപോലെയാണ് വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരം വിടണമെന്നുള്ളവര്‍ക്ക് പോകാമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.
കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. ഇവരെ ഹെലികോപ്ടറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറായിരം അമേരിക്കന്‍ സൈനികരെ വിന്യസിച്ചു. എയര്‍പോര്‍ട്ടില്‍ തിരക്ക് വര്‍ധിച്ചതോടെ യു എസ് സേന ആകാശത്തേക്ക് വെടിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, യുദ്ധം അവസാനിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് സൂചിപ്പിച്ചു. അഫ്ഗാന്‍ ജനങ്ങള്‍ക്കും, മുജാഹിദുകള്‍ക്കും നല്ല ദിവസമാണെന്നും 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് നയീം പറഞ്ഞു.
Sad scenes from Kabul airport. Thousands trying to board a plane with capacity of few hundreds. Future is uncertain with Taliban at gates of airport. US shud never to forgiven for this act. Pray for Afghanistan.pic.twitter.com/dvyazU0dTD
â Frontalforce (@FrontalForce) August 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



