
കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്പ്പ്, ചാവേര്‍ ബോംബാക്രമണം; നിരവധി പേര്‍ മരിച്ചതായി റിപ്പോർട്ട്
കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്പ്പ്, ചാവേര്‍ ബോംബാക്രമണം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ ചാവേറാക്രമണവും വെടിവയ്പ്പും. ആയുധധാരികള്‍ സര്‍വകലാശാലയില്‍ കടന്ന് വെടിവയ്പ്പ് നടത്തി. സംഭവത്തില്‍ 25 ആളുകള്‍ മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ആയുധധാരികള്‍ നടത്തിയ വെടിവയ്പിലും ചാവേര്‍ ബോംബാക്രമണത്തിലും 25 പേര്‍ മരിക്കുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയാന്‍ പറഞ്ഞു.
സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ട വെടിവയ്പാണ് ഉണ്ടായത്. അധ്യാപകരും വിദ്യാര്‍ഥികളും വെടിയേറ്റു മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂന്ന് അക്രമികളാണ് വെടിവയ്പ് നടത്തിയത്. ഒരാള്‍ ചാവേര്‍ സ്‌ഫോടനം നടത്തി. മറ്റു രണ്ട് പേരെ രക്ഷാസേന വെടിവച്ചു കൊന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



