അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കൊല്ലപ്പെട്ട ഇന്ത്യന്‍ കുടുംബം
Last Updated :20 January 2024, 9:07 am IST

News Now

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. 

പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നുള്ള കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സഡ് കൗണ്ടിയില്‍ നിന്ന് തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. 

ജസ്ദീപ് സിങ് (36) ജസ്‌ലീന്‍ കൗര്‍ (27), ഇവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആരൂഹി ദേരി, കുഞ്ഞിന്റെ അമ്മാവന്‍ അമന്‍ദീപ് സിങ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യാന റോഡിലെ ഒരു തോട്ടത്തിലാണ് ബുധനാഴ്ച ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

തോട്ടം തൊഴിലാളിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. നാലു മൃതദേഹങ്ങളും അടുത്തടുത്താണ് കിടന്നിരുന്നത്. ജീസസ് മാനുവല്‍ സല്‍ഗഡോ എന്നയാളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 

കുടുംബത്തെ ബന്ധികളാക്കി ട്രക്കിലേക്ക് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാല്‍ഗഡോയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates