നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ
Last Updated :20 January 2024, 8:39 am IST

News Now

കഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം.ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ' കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അസാധുവാക്കി' എന്ന് ദഹല്‍ വിഭാഗത്തിന്റെ വക്താവ് നാരായണ്‍ ശ്രേഷ്ഠ പറഞ്ഞു.

തന്റെ പഴയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യു എം എല്‍) പുനരുജ്ജീവിപ്പിക്കാന്‍ ഒലി ആലോചിക്കുന്നതായാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒലി തീരുമാനിച്ചതോടെയാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഏപ്രില്‍ 30നും പത്തിനും നേപ്പാളില്‍ തെരഞ്ഞെടുപ്പാണ്. 


നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates