ശ്രീലങ്ക പ്രതിസന്ധി; പ്രസിഡന്റും പ്രധാനമന്ത്രിയും പുറത്തു പോകണം; രാജി ആവശ്യപ്പെട്ട് സർവകകക്ഷി യോ​ഗം

പ്രതിപക്ഷത്തടക്കമുള്ള പാർട്ടികൾ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോ​ഗം ചേർന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:03 am IST
Edited by :migrator

കൊളംബോ: ശ്രീലങ്ക പ്രസിഡന്റ് ​ഗോതബായ രജപക്സെ രാജി വയ്ക്കണമെന്ന് സർവകക്ഷി യോ​ഗം. പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രി റനിൽ വിക്രമസിങ്കെയുടെ രാജിയും സർവകക്ഷി യോ​ഗം ആവശ്യപ്പെട്ടു. സ്പീക്കർ താത്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും യോ​ഗത്തിൽ ആവശ്യമുയർന്നു.

കൊളംബോയിൽ അടിയന്തരമായി ചേർന്ന യോ​ഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോ​ഗ തീരുമാനം ​ഗോതബായയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാർട്ടികൾ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോ​ഗം ചേർന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം. 

ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോതബായ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now