കുഞ്ഞിനെ കടിച്ചെടുത്തത് മാത്രമേ പുലിക്ക് 'ഓര്‍മ്മയുള്ളൂ'; നെട്ടോട്ടം ഓടിച്ച് കാട്ടുപന്നി!- വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

പുലിയുടെ പിന്നാലെ പായുന്ന കാട്ടുപന്നിയുടെ ദൃശ്യം
Last Updated :20 January 2024, 9:07 am IST

കുഞ്ഞിന്റെ രക്ഷയ്ക്കായി അമ്മ സ്വന്തം ജീവന്‍ പോലും പണയം വെയ്ക്കാന്‍ തയ്യാറാവും. മാതൃത്വത്തിന്റെ മഹത്വം വര്‍ണിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മാതൃത്വത്തിന്റെ മഹത്വം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കാട്ടുപന്നിയുടെ കുഞ്ഞിന് പിന്നാലെ പായുകയാണ് പുള്ളിപ്പുലി. കുഞ്ഞിനെ കടിച്ചെടുത്ത് പുള്ളിപ്പുലി തിരികെ പോകുന്നതിനിടെയാണ് അമ്മ രക്ഷയ്‌ക്കെത്തിയത്.

കാട്ടുപന്നി കുഞ്ഞിന്റെ അമ്മയെ കണ്ടതോടെ, പുള്ളിപ്പുലി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. എന്നാല്‍ പുള്ളിപ്പുലിയെ വിടാന്‍ വലിയ കാട്ടുപന്നി തയ്യാറായിരുന്നില്ല. പുള്ളിപ്പുലിയുടെ പിന്നാലെ ഓടി കാട്ടുപന്നി ആക്രമിക്കാന്‍ മുതിരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now