
ഇന്ധന പ്രതിസന്ധി: ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു
പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുടെ ആദ്യ ഘട്ടമായി മേയ് അവസാനം വരെ 120 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചിരുന്നു

ബെര്‍ലിന്‍: ഇന്ധനപ്രതിസന്ധി മറികടക്കാന്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാൻ ലുഫ്താന്‍സ എയര്‍ലൈന്‍സ്. ജര്‍മ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ 20,000 വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു എന്നാണ് റിപ്പോർട്ട്. ഹ്രസ്വ-ദൂര വിമാന സര്‍വീസുകളാണ് ഒഴിവാക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന ഇന്ധനത്തിന്റെ വിലയുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ഏകദേശം 40,000 ടണ്‍ ജെറ്റ് ഇന്ധനം ലാഭിക്കാനാകും എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുടെ ആദ്യ ഘട്ടമായി മേയ് അവസാനം വരെ 120 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ലുഫ്താന്‍സ സിറ്റിലൈന് റീജിയണല്‍ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ പഴയ വിമാനങ്ങളുടെ സര്‍വീസും നിര്‍ത്തലാക്കി. 27 വിമാനങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Lufthansa flight cancellations mainly across European routes are expected to save about 40,000 tons of fuel and represent roughly 1% of the airline’s total capacity.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, തിരുവനന്തപുരത്തേക്ക് ദിവസേന ഇന്‍ഡിഗോ സര്‍വീസ്; അറിയാം സിയാലിന്റെ ശീതകാല സമയക്രമം

എയര്‍ ട്രാഫിക് കണ്ട്രോള് സിസ്റ്റത്തില്‍ തകരാര്‍; ബ്രിട്ടനില്‍ 1000 വിമാനങ്ങള്‍ റദ്ദാക്കി
