സ്റ്റീവ് ഇര്‍വിന് പിന്നാലെ വീണ്ടും തെരണ്ടി ആക്രമണം, വാലില്‍ നിന്ന് കുത്തേറ്റു, യുവാവ് അലറിവിളിച്ചു, തത്ക്ഷണം മറിഞ്ഞുവീണു- വീഡിയോ 

മത്സ്യബന്ധന ബോട്ടിലാണ് സംഭവം

തിരണ്ടിയെ കൈയില്‍ പിടിച്ചിരിക്കുന്ന യുവാവ്‌
Last Updated :20 January 2024, 8:50 am IST

പ്രമുഖ വന്യജീവി സംരക്ഷണ പ്രവര്‍ത്തകനും പ്രമുഖ ടിവി അവതാരകനുമായ സ്റ്റീവ് ഇര്‍വിന്‍ തെരണ്ടിയുടെ ആക്രമണത്തില്‍ മരിച്ചത് പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിച്ച സംഭവമാണ്. സമാനമായി തെരണ്ടിയുടെ കുത്തേറ്റ് യുവാവ് വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മത്സ്യബന്ധന ബോട്ടിലാണ് സംഭവം. മീന്‍ പിടിത്തത്തിനിടെ ലഭിച്ച തെരണ്ടിയെ യുവാവ് പിടിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെയാണ് യുവാവിന് നേരെ തിരണ്ടിയുടെ ആക്രമണം. മുഖത്തോട് ചേര്‍ത്തുപിടിച്ച് നോക്കുന്നതിനിടെ തെരണ്ടി കൈയില്‍ കുത്തുകയായിരുന്നു. വാല്‍ ഉപയോഗിച്ചായിരുന്നു തെരണ്ടിയുടെ ആക്രമണം. പിന്നാലെ തെരണ്ടിയെ വെള്ളത്തിലേക്ക് വലിച്ചെറിയുന്നതും കടിയേറ്റ വേദനയില്‍ യുവാവ് അലറിവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

കുത്തേറ്റ ഉടനെ യുവാവ് വെടിയേറ്റ പോലെ ബോട്ടിലേക്ക് തന്നെ മറിഞ്ഞുവീഴുന്നത് കാണാം. നിരവധിപ്പേരാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now