'കര്‍മ്മഫലം'; മോഷണശ്രമത്തിനിടെ യുവാവിന് സംഭവിക്കുന്നത്!, വൈറല്‍ വീഡിയോ 

ഇന്‍സ്റ്റന്റ് കര്‍മ്മ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മാന്‍ഹോളിന്റെ കവര്‍ മോഷ്ടിക്കാനുള്ള ശ്രമം, സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 9:15 am IST

പണം ഉണ്ടാക്കാന്‍ പലവഴി തേടുന്നവര്‍ ഉണ്ട്. ചിലര്‍ അധ്വാനിച്ച് പണം ഉണ്ടാക്കാന്‍ ശ്രമിക്കും. മറ്റു ചിലര്‍ കുറുക്കുവഴികളിലൂടെ പണം ഉണ്ടാക്കാനാണ് ശ്രമിക്കുക. ഇതിനായി മോഷണം മാര്‍ഗമായി സ്വീകരിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ മോഷണത്തിനിടെ ഒരു യുവാവിന് സംഭവിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഇന്‍സ്റ്റന്റ് കര്‍മ്മ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് എവിടെയാണ് സംഭവിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.മാൻഹോളിന്റെ കവര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന യുവാവിന് സംഭവിക്കുന്നതാണ് വീഡിയോയിലുള്ളത്.

മാന്‍ഹോളിന്റെ കവര്‍ ഉയര്‍ത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മാന്‍ഹോളില്‍ തന്നെ വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കവര്‍ തോളത്ത് വച്ച് നടന്നുപോകാനാണ് ശ്രമിക്കുന്നത്. അതിനിടെ ഭാരം കാരണം നിയന്ത്രണംവിട്ട് യുവാവ് മാന്‍ഹോളില്‍ തന്നെ വീഴുന്നതാണ് വീഡിയോ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now