
വനത്തില്‍ ദൃശ്യം പകര്‍ത്തുന്നതിനിടെ കരടി കണ്ടു!, പിന്നെ സംഭവിച്ചത് - വീഡിയോ
കാനഡയില്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ടൊറോന്റോ: കാനഡയില്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വനത്തില്‍ കരടിയെ കണ്ടപ്പോള്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ഒരുങ്ങിയത്. കരടിയെ തുരത്താന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം സ്േ്രപ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്ന് യുവാവ് പറയുന്നു. സ്േ്രപ അടിച്ചതിന് തൊട്ടുപിന്നാലെ കരടി കാട്ടില്‍ ഓടിമറഞ്ഞതായി കാനഡ സ്വദേശി പറയുന്നു.
കര്‍ട്ടിസ് മാറ്റ്വിഷിന്‍ ആണ് കരടിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വനത്തില്‍ കരടിയെ കണ്ടപ്പോള്‍ സുരക്ഷിത അകലത്തില്‍ നിന്ന് ദൃശ്യങ്ങള്‍ എടുക്കാന്‍ ആരംഭിച്ചു. മനുഷ്യനെ കണ്ടാല്‍ സാധാരണനിലയില്‍ കരടി ഓടി മറയുകയാണ് പതിവ്. ഇവിടെ തന്നെ ലക്ഷ്യമിട്ട് കരടി ഓടിയടുത്തതായി കര്‍ട്ടിസ് പറയുന്നു.
കരടി തന്നെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി മനസിലാക്കിയ താന്‍ ഒച്ചവെച്ചു. കൈ വീശി ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കരടി തന്നെ ലക്ഷ്യമാക്കി ഓടിയടുക്കുകയായിരുന്നു. പതുക്കെ കാറിന്റെ അരികിലേക്ക് നീങ്ങി രക്ഷപ്പെടാനായിരുന്നു പിന്നീടുള്ള ശ്രമം. കരടി പിന്തുടരുന്നത് തുടര്‍ന്നതോടെ, കരടിയെ തുരത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം സ്േ്രപ ഉപയോഗിച്ചതായി കര്‍ട്ടിസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
ഇത്രയും വേണ്ടായിരുന്നു!, വരണമാല്യമായി പെരുമ്പാമ്പുകള്‍; ഭയമില്ലാതെ വധുവരന്മാര്- വീഡിയോ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
