നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

Man With Sword Attacks Several People Arrested
ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍Source by : എക്‌സ്
Last Updated :30 April 2024, 3:37 pm IST

News Now

ലണ്ടന്‍: ലണ്ടനില്‍ വാളുപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. അക്രമിയെ വാള്‍ സഹിതം ഹൈനോള്‍ട്ടില്‍നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു.

നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 കാരനായ പ്രതിയാണ് അറസ്റ്റിലായത്.

രണ്ട് പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെയുള്ളവരെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തെ തുടര്‍ന്ന് ഇല്‍ഫോര്‍ഡിലെ ഹൈനോള്‍ട്ട് ട്യൂബ് സ്റ്റേഷന്‍ പൊലീസ് അടച്ചു. 'പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈനോള്‍ട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍ അടച്ചു,' ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates