
ഇംഗ്ലീഷ് പരിശീലകന് ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് മഞ്ഞപ്പടയുടെ കരുത്ത്

News Now
ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

ഗുവാഹത്തി: ഇന്ത്യന് സൂപ്പര് ലീഗില് വിജയത്തുടര്ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില് രാത്രി 7. 30 നാണ് മത്സരം ആരംഭിക്കുക. യൂട്യൂബില് മത്സരം തത്സമയം കാണാം.
WHAT TO READ NEXT

മഴ കുളമാക്കി!! ഇന്ത്യയും വിന്ഡീസും ജയിച്ചു!
ആദ്യ മത്സരത്തില് ഇന്റര്കാശിലെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് തകര്ത്ത് ഐഎസ്എല്ലില് വിജയത്തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഇംഗ്ലീഷ് പരിശീലകന് ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് മഞ്ഞപ്പടയുടെ കരുത്ത്. സൂപ്പര്താരം അഡ്രിയാന് ലൂണ ഇന്നും കളിക്കാന് സാധ്യത കുറവാണെന്നാണ് റിപ്പോര്ട്ടുകള്.
അതേസമയം പുതുതായി ടീമിലെത്തിയ വിദേശതാരം മോമോ യാന്സെന് ആദ്യ ഇലവനില് ഇടംനേടിയേക്കും. ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീന്- യാന്സെന് സഖ്യം ക്ലിക്കായാല് എതിരാളികള് വിയര്ക്കും. മോണ്ടനെഗ്രോ താരം നെബോസ കൊസോവിച്ചും വിബിന് മോഹനുമാകും മധ്യനിരയെ നിയന്ത്രിക്കുക. പ്രതിരോധത്തില് ജെയിംസ് ബോള്ട്ടണ് കളിക്കും. ഫാലു എന്ഡിയ ടീമിനൊപ്പം ചേര്ന്നെങ്കിലും കളിക്കുമോയെന്നതില് വ്യക്തതയില്ല.
അതേസമയം വമ്പന്മാരായ മോഹന് ബഗാനെ കഴിഞ്ഞ മത്സരത്തില് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വരവ്. മോഹന് ബഗാനെതിരെ ഇഞ്ച്വറി ടൈമില് മലയാളി താരം എംഎസ് ഡിതിന് നേടിയ ഗോളിലാണ് നോര്ത്ത് ഈസ്റ്റ് വിജയം നേടിയത്. മൊറോക്കോ താരം അലാദിന് അജാരെയും സെര്ബിയക്കാരന് നിക്കോള നിങ്കോവിച്ചും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദനയാകും.
WHAT TO READ NEXT

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!
Summary
Kerala Blasters will face NorthEast United in the ISL today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



