
ഷീനിസ് പലാസിയോസ് വിശ്വസുന്ദരി
മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാഗ്വക്കാരിയാണ് ഷീനിസ്

ന്യൂഡല്‍ഹി: 2023ലെ വിശ്വസുന്ദരി കിരീടം സ്വന്തമാക്കി നിക്കരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. ഓസ്ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണ്‍ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊര്‍സില്‍ഡ് മൂന്നാംസ്ഥാനവും നേടി.
മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാഗ്വക്കാരിയാണ് ഷീനിസ്. 23കാരിയായ ഷീനിസ് അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തില്‍ പങ്കെടുക്കുകയെന്ന തന്റെ ബാല്യകാല സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നതെന്നാണ് ഷീനിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2022ലെ വിശ്വസുന്ദരി അമേരിക്കയുടെ ബോണി ഗബ്രിയേല്‍ ഷീനിസിന് കിരീടമണിയിച്ചു. സാല്വഡോറില് നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം സ്വന്തമാക്കിയത്.
2016 മുതല്‍ വിവിധ മത്സരങ്ങളില്‍ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീന്‍, മിസ് വേള്‍ഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയ ഷീനിസ് മിസ് വേള്‍ഡ് 2021 ലെ ആദ്യ നാല്‍പ്പതിലും ഇടംനേടിയിരുന്നു.
കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. ഉത്കണ്ഠാരോഗമുള്ള ഷീനിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ് എന്ന പേരില്‍ ഒരു പ്രൊജക്ട് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാര്‍ദ പങ്കെടുത്തിരുന്നു. അവസാന ഇരുപതുപേരില്‍ ശ്വേതയ്ക്ക് ഇടം കണ്ടെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
