
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

സനാ: ചെങ്കടലില് അമേരിക്കന് ചരക്കുകപ്പലിനു നേരെ മിസൈല് ആക്രമണം. യെമന്റെ തെക്കന് തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മിസൈല് പതിച്ചതിന് പിന്നാലെ കപ്പലിനു തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള് ഏറ്റെടുത്തു. നിര്ദേശം അവഗണിച്ചതാണ് ആക്രമണ കാരണമെന്ന് ഹൂതികള് വ്യക്തമാക്കി.
യുഎസ് കേന്ദ്രമായുള്ള ഈഗിള് ബുള്ക് എന്ന കമ്പനിയുടെ ജിബ്രാള്ട്ടര് ഈഗിള് എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്ക്കും പരിക്കില്ലെന്നും അധികൃതര് അറിയിച്ചു.
WW3 HIGH ALERT
â Matt Wallace (@MattWallace888) January 15, 2024
A US-owned cargo ship was just hit by a missile off the coast of Yemen
The United Kingdom Maritime Trade Operations security agency reported it as a "vessel hit from above by a missile" on its website.
According to Ambrey, a British maritime risk⦠pic.twitter.com/m2BanI1rzS
ചരക്ക് കപ്പലിന് പുറമെ യുദ്ധകപ്പലിന് നേരെയും മിസൈല് ആക്രമണ ശ്രമം ഉണ്ടായെന്ന് അമേരിക്ക അറിയിച്ചു. എന്നാല്, മിസൈല് യുദ്ധ കപ്പലില് പതിക്കും മുമ്പെ തകര്ത്തുവെന്നും അമേരിക്ക അറിയിച്ചു. യെമനിലെ ഏദനില് നിന്നാണ് മിസൈല് ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷന് അതോറിറ്റി അറിയിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



