
അടുക്കിവെച്ച ഇഷ്ടികകള്‍ കൂട്ടത്തോടെ മറിഞ്ഞുവീണു; കുഞ്ഞിനെ രക്ഷിക്കാന്‍ 'മതിലായി' അമ്മ - വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്
കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന്‍ പോലും ത്യജിക്കാന്‍ മടിക്കാത്തവരാണ് അമ്മമാര്‍. ഇപ്പോള്‍ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ചെയ്യുന്ന പ്രവൃത്തിയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇഷ്ടികക്കളത്തിന് സമീപം കുഞ്ഞിനൊപ്പം വിശ്രമിക്കുകയാണ് അമ്മ. ഈസമയത്ത് അടുക്കിവെച്ചിരിക്കുന്ന ഇഷ്ടികകള്‍ കൂട്ടത്തോടെ വീഴാന്‍ പോകുന്നതായി അമ്മ മുന്‍കൂട്ടി മനസിലാക്കുന്നു. ഉടന്‍ തന്നെ കുഞ്ഞിന് സംരക്ഷണം നല്‍കാന്‍ എഴുന്നേറ്റ് നിന്ന് വീഴുന്ന ഇഷ്ടികകള്‍ സ്വന്തം ശരീരം ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തുന്ന അമ്മയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍.
ഇത് ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അച്ഛന്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തി. കുട്ടിയെ ഉടന്‍ തന്നെ അവിടെ നിന്ന് എടുത്തുകൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
The world needs mothers pic.twitter.com/g1tWtL9hmr
â Susanta Nanda IFS (@susantananda3) September 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



