
News Now
Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ന്യൂയോര്‍ക്ക്: സുരക്ഷാ ഉദ്യോഗസ്ഥരെ കുഴക്കി യുവതി പൂര്‍ണ നഗ്നയായി വിമാനത്താവളത്തില്‍. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ യുവതി എത്തിയത്. യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമദ്യപാനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി നഗ്നയായി വിമാനത്താവളത്തിനകത്ത് എത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ മാസമായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ വിമാനത്താവളത്തിലെ എ 37 ഗേറ്റിലാണ് യുവതി എത്തിയത്. ഇത് സംബന്ധിച്ച് ഇന്നലെയാണ് അധികൃതരുടെ വിശദീകരണം ഉണ്ടായത്. യുവതി വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈമാറിയെങ്കിലും മനോരോഗിയാണെന്ന് അറിഞ്ഞതിനാല്‍, തങ്ങള്‍ അത് പുറത്തുവിടില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിബിഎസ് ഫോര്‍ ചാനല്‍ വ്യക്തമാക്കി.
ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കു മാത്രമാണ് വിമാനത്താവളത്തിനുള്ളിലെ ഗേറ്റിലേക്ക് വരാന്‍ കഴിയുക. ഇവര്‍ എങ്ങനെയാണ് വന്നതെന്നോ എന്താണ് സംഭവിച്ചത് എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്താവള ഗേറ്റിനരികിലേക്ക് യുവതി വന്നെത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. യുവതിയുടെ കൈയില്‍ ഒരു വെള്ളക്കുപ്പി മാത്രമേ ഉണ്ടായിരുന്നുളളൂ. പൂര്‍ണ്ണ നഗ്നയായിരുന്നു യുവതി.
ഗേറ്റിനു മുന്നില്‍ ക്യൂ നില്ക്കുന്നവരോട് ചിരിച്ചു കൊണ്ട് ഇവര്‍ സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പുതപ്പ് പുതപ്പിക്കാന്‍ ശ്രമിക്കുന്നതും അവര്‍ കുതറിമാറുന്നതും. അതിനു ശേഷമാണ്, വിനതാ പൊലീസ് അവരെ പുറത്തുകൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിയത്.
മനോനില തെറ്റിയ അവസ്ഥയില്‍ ഒരു യുവതി നഗ്നയായി വന്നിരുന്നുവെന്നും അവരെ പിന്നീട് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെന്‍വര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


