
ബിലാവല്‍ പിന്മാറി, പിഎംഎല്ലി നെ പിന്തുണയ്ക്കും; ഷെഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാവും
പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷെരീഫാണ് ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫിനെ നാമനിര്‍ദ്ദേശം ചെയ്തത്

ഇസ്ലാമാബാദ്: പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസ് പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫിനെ പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷെരീഫാണ് ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫിനെ നാമനിര്‍ദ്ദേശം ചെയ്തത്. മകള്‍ മറിയം നവാസിനെ (50) പഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായും പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് വക്താവ് മറിയം ഔറംഗസേബ് എക്സില്‍ കറുിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പിഎംഎല്നെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നവാസ് ഷെരീഫ് നന്ദി പറഞ്ഞു, ഇത്തരം തീരുമാനങ്ങളിലൂടെ പാകിസ്ഥാന് പ്രതിസന്ധികളില്‍ നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നയായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ ഗവണ്മെന്റിന്റെ ഭാഗമാകാതെ തന്റെ പാര്‍ട്ടി മുന്‍ പ്രധാനമന്ത്രി നവാസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണിത്.
'പാകിസ്ഥാന് പ്രധാനമന്ത്രി ആകുന്നതിനായി ഞാന്‍ മത്സരിക്കുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പിക്കുന്നതിനായി നവാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പിന്തുണയ്ക്കും. രാജ്യത്ത് രാഷ്ട്രീയ അരാജകത്വം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് അറുതി വരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' ബിലാവല്‍ ഭൂട്ടോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related News


പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന് ലോക്ക്ഡൗണിലേക്ക്

സോണിയയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്ഗ്വിന് പിന്മാറി; നേപ്പാളില്‍ മരണസംഖ്യ 400 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

