
ഉല്ലാസബോട്ടില്‍ നിന്ന് കാല്‍വഴുതി കടലിലേക്ക്, ഇരുട്ടില്‍ ഒച്ചവെച്ചു, രണ്ടും കല്‍പ്പിച്ച് മണിക്കൂറുകളോളം നീന്തി, 27കാരന്‍ വീണ്ടും ജീവിതത്തിലേക്ക്
പാര്‍ട്ടിക്കിടെ ഉല്ലാസബോട്ടില്‍ നിന്ന് വീണ 27കാരന്‍ കടലില്‍ രണ്ടു മണിക്കൂര്‍ നീന്തി കരയ്ക്ക് കയറി

അബുദാബി: പാര്‍ട്ടിക്കിടെ ഉല്ലാസബോട്ടില്‍ നിന്ന് വീണ 27കാരന്‍ കടലില്‍ രണ്ടു മണിക്കൂര്‍ നീന്തി കരയ്ക്ക് കയറി. 27കാരനായ ഇന്ത്യന്‍ പ്രവാസിയാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച ദുബായിലാണ് സംഭവം. കൂട്ടുകാരന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉല്ലാസബോട്ടില്‍ നിന്ന് രാജ്‌വീര്‍ വാജാക്കി കടലില്‍ വീണത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഉല്ലാസ ബോട്ടിന്റെ മുകളിലേക്ക് കയറുമ്പോഴാണ് അപകടം നടന്നത്. താഴത്തെ തട്ടില്‍ നിന്ന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് രാജ്‌വീര്‍ പറയുന്നു.
കടലില്‍ വീണ ഉടന്‍ തന്നെ ബോട്ടിന്റെ മേല്‍ത്തട്ടിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒച്ചവെച്ചെങ്കിലും ഫലം ഉണ്ടായില്ല. അതിനിടെ ബോട്ട് തന്നില്‍ നിന്ന് ഏറെ ദൂരം അകന്നതായി രാജ്‌വീര്‍ പറയുന്നു. ഇരുട്ടായതോടെ മറ്റു വഴികളും അടഞ്ഞു.തുടര്‍ന്ന്് പ്രതീക്ഷയോടെ രണ്ടും കല്‍പ്പിച്ച് നീന്താന്‍ തുടങ്ങിയെന്ന് രാജ്‌വീര്‍ പറയുന്നു. രണ്ടു മണിക്കൂറിനകം തീരത്ത് എത്തി. തുടര്‍ന്ന് തീരത്തുള്ളവര്‍ തന്നെ രക്ഷിച്ചതായി ഇദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



