നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌രുന്നു.

Balendra Shah
Balendra Shah
Edited by :എന്‍ പി അനൂപ്
Last Updated :30 മാർച്ച് 2026, 6:43 pm IST

കാഠ്മണ്ഡു: നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച് ബലേന്ദ്ര ഷാ. അധികാരമേറ്റ് 48 മണിക്കൂറില്‍ ആണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 100 ഇന കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ജെന്‍സി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഒടുവില്‍ നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി റാപ്പര്‍ കൂടിയായ ബലേന്ദ്ര ഷാ അധികാരമേറ്റതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനങ്ങള്‍.

ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌രുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് മുന്‍ പ്രധാനമന്ത്രിയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായത്. കൊലപാതകം, ക്രിമിനല്‍ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കാഠ്മണ്ഡു വാലി പൊലീസ് പറഞ്ഞു. നേപ്പാളില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെന്‍സി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കെ പി ശര്‍മ്മ ഒലിയും രമേശ് ലേഖയ്ക്കും പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച് കൊണ്ടുള്ള ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കുക എന്നതാണ് രാഷ്ട്രീയ നിരോധനത്തിലേക്കുള്ള നീക്കത്തിനായി ഉയര്‍ത്തിക്കാട്ടുന്ന വാദം. എല്ലാ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളെയും ക്യാംപസുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന് പകരമായി അടുത്ത 90 ദിവസത്തിനുള്ളില്‍ 'സ്റ്റുഡന്റ് കൗണ്‍സില്‍' അല്ലെങ്കില്‍ 'വോയ്സ് ഓഫ് സ്റ്റുഡന്റ്സ്' തുടങ്ങിയ രാഷ്ട്രീയേതര സമിതികള്‍ രൂപീകരിക്കാനാണ് പദ്ധതി. ക്യാംപസുകളിലെ അക്രമങ്ങള്‍ക്കും പണപ്പിരിവിനും പഠന തടസ്സങ്ങള്‍ക്കും അറുതി വരുത്താനാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ നീക്കം ജനാധിപത്യപരമായ പങ്കാളിത്തത്തെ തകര്‍ക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

News Now

Summary

Nepal s new Prime Minister Balendra Shah’s Banned Student Politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics