സൈനിക നടപടിയുണ്ടാകും; ടെഹ്‌റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ച് ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടരുകയാണ്.

Netanyahu says Israel ‘on way’ to destroying Iran’s nuke, missile threats
Benjamin Netanyahu
Last Updated :16 June 2025, 7:35 pm IST

ടെഹ്റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സൈനികനടപടിയുണ്ടാകുമെന്നും ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍, അധികം വൈകാതെ ടെഹ്റാനുമേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്നും അതിനുമുമ്പ് ജനങ്ങള്‍ അവിടെനിന്നും ഒഴിഞ്ഞുപോകണമെന്നും നെതന്യാഹു നിര്‍ദേശിച്ചിരിക്കുന്നത്.

ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്പയേലിന്റെ അവകാശവാദം. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.' നെതന്യാഹു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now