
'ഇന്ത്യയ്ക്ക് കൈമാറരുത്'; മനുഷ്യാവകാശ കോടതിയിൽ ഹർജിയുമായി നീരവ് മോദി
നേരത്തെ, സമാനമായ ആവശ്യം ഉന്നയിച്ച് ലണ്ടന്‍ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസിൽ ഇടപെടാൻ കോടതി തയ്യാറായില്ല

ലണ്ടൻ: ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി. തുടർ നടപടികൾ തടയാൻ യൂറോപ്യൻ മനുഷ്യാവകാശകോടതിയെ സമീപിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് നീരവ് മോദിയുടെ പുതിയ നീക്കം.
നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി ഇന്ത്യയിൽ നിന്നുള്ള സിബിഐയും നിയമവിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം ലണ്ടനിൽ എത്തിയിരുന്നു. ബ്രിട്ടീഷ് കോടതികളിലെ നിയമപരമായ എല്ലാ നീക്കങ്ങളും നീരവ് മോദി പിന്നിട്ട സാഹചര്യത്തിലാണ് തുടർനടപടികൾക്കായി ഉദ്യോഗസ്ഥർ ലണ്ടനിലെത്തിയത്.
ഫ്രാൻസിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നീരവ് മോദി. ഇതുമായി ബന്ധപ്പെട്ട് നീരവ് നൽകിയ ഹർജി ഉടൻ പരിഗണിക്കും.
നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് ലണ്ടന്‍ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിങ്‌സ് ബെഞ്ച് ലണ്ടനാണ് ഹര്‍ജിയില്‍ ഇടപെടാതെ മാറ്റിയത്. ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ കോടതിയുടെ നടപടി.
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

Summary
Nirav Modi Moves European Court to Stall Extradition to India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




