
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാന് ജനതയുടെ വേദനകളും ആശങ്കകളും ലോകം ഏറ്റെടുക്കുന്നതിനിടെ അഫ്ഗാന് പെണ്കുട്ടിയുടെ ഹൃദയം തകര്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നു. ഇറാനിയന് മാധ്യമപ്രവര്ത്തകനും ആക്റ്റിവിസ്റ്റുമായ മാസിഹ് അലിന്ജാദ് ആണ് വിഡിയോ ട്വിറ്ററില് പങ്കുവച്ചത്.
കണ്ണീര് വാര്ത്തുകൊണ്ട് അജ്ഞാതയായ ആ പെണ്കുട്ടി പറയുന്നു. 'കരച്ചിലടക്കാന് എനിക്ക് കഴിയുന്നില്ല. ഞങ്ങള് അഫ്ഗാന് മണ്ണില് ജനിച്ചവരാണ്. ആരും ഞങ്ങളെ സഹായിക്കുന്നില്ല, ഇനി ഞങ്ങള് പതുക്കെ ചരിത്രത്തില് നിന്ന് ഇല്ലാതാകും'.
ഹൃദയസ്പര്ശിയായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില് ഇതിനകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 17,000ത്തിലധികം തവണ റീട്വീറ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് അഫ്ഗാന് താലിബാന് പിടിച്ചടക്കിയത്.
âWe do not count because we were born in Afghanistan . . . Weâll die slowly in history.â I am heartbroken. The women & girls of Afghanistan have been abandoned. What of their dreams, hopes? The rights they have fought two decades for? #PrayforAfghanistan pic.twitter.com/Os6aSRv5RK
Khaled Hosseini (@khaledhosseini) August 14, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



