
മറ്റു രാജ്യങ്ങള്ക്ക് മേല് ഉയര്ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില് ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്

News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

ന്യൂയോര്ക്ക്: മറ്റു രാജ്യങ്ങള്ക്ക് മേല് ഉയര്ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില് ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്ക്ക് ആഗോളതലത്തില് 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്ക്ക് മേല് ട്രംപ് ചുമത്തിയ താരിഫുകള് നിയമവിരുദ്ധമാണെന്നും പ്രസിഡന്റ് തന്റെ അധികാരപരിധി കടന്നതായുമാണ് കഴിഞ്ഞ ദിവസം യുഎസ് സുപ്രീംകോടതിയുടെ വിധിന്യായത്തില് പറയുന്നത്. തനിക്കെതിരെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ വിഡ്ഢികള്, വളര്ത്തുപട്ടികള് എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചു. 'താരിഫുകള് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണ്, കോടതിയിലെ ചില അംഗങ്ങള്ക്ക് നമ്മുടെ രാജ്യത്തിന് ശരിയായത് ചെയ്യാന് ധൈര്യമില്ലാത്തതില് ലജ്ജിക്കുന്നു,'- വിധി വന്ന് മണിക്കൂറുകള്ക്കകം വൈറ്റ് ഹൗസില് നടത്തിയ വാര്ത്താ സമ്മേളനത്തില് ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തീരുവ ഭീഷണി ഉപയോഗിച്ച് പരിഹരിച്ചുവെന്ന തന്റെ അവകാശവാദം ട്രംപ് വീണ്ടും ആവര്ത്തിച്ചു. തന്റെ അഭ്യര്ത്ഥനപ്രകാരം റഷ്യന് എണ്ണ വാങ്ങുന്നതില് നിന്ന് ഇന്ത്യ 'പിന്മാറുകയായിരുന്നു'. ഇന്ത്യയും അമേരിക്കയും ഈ മാസം ആദ്യം പ്രഖ്യാപിച്ച വ്യാപാര കരാറില് ഈ വിധി ഒരു ഫലവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ട്രംപ് വിശദീകരിച്ചു.
'ഒന്നും മാറുന്നില്ല. അവര് (ഇന്ത്യ) താരിഫ് നല്കും, ഞങ്ങള് താരിഫ് നല്കില്ല. ഇത് പഴയതിന് വിപരീതമാണ്. മോദി മാന്യനാണെന്ന് ഞാന് കരുതി. പക്ഷേ അമേരിക്കയുടെ കാര്യത്തില് എതിര്ത്തിരുന്ന ആളുകളേക്കാള് അദ്ദേഹം വളരെ മിടുക്കനായിരുന്നു. അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതിനാല് ഞങ്ങള് ഇന്ത്യയുമായി ഒരു കരാര് ഉണ്ടാക്കി. ഇപ്പോള് ഇത് ന്യായമായ ഒരു കരാറാണ്. ഞങ്ങള് അവര്ക്ക് താരിഫ് നല്കുന്നില്ല, എന്നാല് അവര് താരിഫ് നല്കുന്നു. ഞങ്ങള് ഒരു ചെറിയ മാറ്റം വരുത്തി,'- ട്രംപ് പറഞ്ഞു.
'ഇന്ത്യയുമായുള്ള ബന്ധം മികച്ചതാണെന്ന് ഞാന് കരുതുന്നു, ഞങ്ങള് ഇന്ത്യയുമായി വ്യാപാരം നടത്തുന്നു. ഇന്ത്യ റഷ്യയില് നിന്ന് പിന്മാറി. ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത് റഷ്യയില് നിന്നാണ്. എല്ലാ മാസവും 25,000 പേര് മരിക്കുന്ന ആ ഭയാനകമായ യുദ്ധം പരിഹരിക്കാന് ഞങ്ങള് ആഗ്രഹിക്കുന്നതിനാല് ഇന്ത്യ എന്റെ അഭ്യര്ത്ഥന പ്രകാരം പിന്മാറി,'- ട്രംപ് പറഞ്ഞു.
Summary
Nothing changes, India will be paying tariffs: Defiant Trump after SC blow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




