സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം; ഒമാനില്‍ നിയമലംഘകര്‍ക്ക് പിഴയും തടവും

ലൈസന്‍സ് ഇല്ലാതെയുള്ള എല്ലാതരം വിനോദ പ്രവര്‍ത്തനങ്ങളും ടൂറിസം നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ടിന്റെ ലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു.

oman unlicensed-adventure-tourism-activities fine
ഒമാന്‍പ്രതീകാത്മക ചിത്രം
Edited by :amalkjoy
Last Updated :16 ജൂലൈ 2024, 4:29 pm IST

മസ്‌ക്കത്ത്: ഒമാനില്‍ ലൈസന്‍സ് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാഹസിക ടൂറിസം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. നിയമം ലംഘിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ദിവസം മുതല്‍ ആറ് മാസം വരെ തടവും 6,000 മുതല്‍ 50,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്മാക്കി.

വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും സാഹസിക യാത്രകളും മറ്റു ടൂറിസം പ്രവൃത്തികളും പരസ്യം ചെയ്യുന്ന കമ്പനികളെയും വ്യക്തികളെയും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയുള്ള എല്ലാതരം വിനോദ പ്രവര്‍ത്തനങ്ങളും ടൂറിസം നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ടിന്റെ ലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് ഉള്ള കമ്പനികളെ മാത്രം തെരഞ്ഞെടുക്കാനാണ് സഞ്ചാരികളോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. സാഹസിക ടൂറിസം ട്രിപ്പുകളും ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നതിന് അനുമതിയുള്ള കമ്പനികള്‍ തെഞ്ഞെടുക്കുന്നതിലൂടെ ശരിയായ സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now