
കനത്തമഴയില്‍ അണക്കെട്ട് തകര്‍ന്നു, ലിബിയയില്‍ പ്രളയം; ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്- വീഡിയോ
ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ട്രിപ്പോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുറഞ്ഞത് രണ്ടായിരം പേര്‍ മരിച്ചതായും ആയിരക്കണക്കിന് പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു.
കിഴക്കന്‍ ലിബിയയെ ദുരിതത്തിലാഴ്ത്തിയാണ് പ്രളയം നാശംവിതച്ചത്. അതിതീവ്രമഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയം ഡെര്‍ന നഗരത്തെയാണ് ബാധിച്ചത്. കനത്തമഴയില്‍ ഡെര്‍ന നഗരത്തിന് മുകളിലുള്ള അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന് ലിബിയന്‍ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു.
പ്രളയത്തില്‍ നഗരം ഒന്നടങ്കം കടലിലേക്ക് ഒലിച്ചുപോയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിലൂടെ പ്രളയജലം കുത്തിയൊലിച്ച് ഒഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Everyone in this part of the city of #Darna in eastern #Libya was taken by surprise as a #tsunami -like rushed down the valley. Police, using megaphones, rushed to warn them as flood was approaching shouting: "Guys get out of the valley..." But it was too late. pic.twitter.com/5sYiEabFz4
â Said Laswad (@LaswadSaid) September 11, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



