തമിഴ്നാട്ടില്‍ നിന്ന് മോഷ്ടിച്ചത്?; 500 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹം ഇന്ത്യക്ക് നല്‍കാന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു സ്വതന്ത്ര ഗവേഷകന്‍ പുരാതന പ്രതിമയുടെ ഉത്ഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായും മ്യൂസിയം പറയുന്നു

Oxford University to return stolen 500-year-old bronze idol of Saint Tirumankai Alvar to India
തമിഴ്നാട്ടില്‍ നിന്ന് മോഷ്ടിച്ചു; 500 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹം ഇന്ത്യക്ക് നല്‍കാന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലഎക്‌സ്
Edited by :amalkjoy
Last Updated :11 ജൂൺ 2024, 4:34 pm IST

ലണ്ടന്‍: തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതുന്ന 500 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹം ഇന്ത്യയ്ക്ക് തിരികെ നല്‍കാന്‍ യുകെയിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സമ്മതിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 11 ന് അഷ്‌മോലിയന്‍ മ്യൂസിയത്തില്‍ നിന്ന് തിരുമങ്കൈ ആള്‍വാറിന്റെ 16-ാം നൂറ്റാണ്ടിലെ വെങ്കല ശില്‍പം തിരികെ നല്‍കണമെന്ന ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ആവശ്യത്തെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.

തീരുമാനം ചാരിറ്റി കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും സര്‍വകലാശാലയിലെ ആഷ്‌മോലിയന്‍ മ്യൂസിയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.തിരുമങ്കൈ ആള്‍വാറിന്റെ 60 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമ, ഡോ. ജെ.ആര്‍. ബെല്‍മോണ്ടിന്റെ(1886-1981) ശേഖരത്തില്‍ നിന്ന് 1967-ല്‍ സോത്ത്ബിയുടെ ലേലശാലയില്‍ നിന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ അഷ്‌മോലിയന്‍ മ്യൂസിയം സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു സ്വതന്ത്ര ഗവേഷകന്‍ പുരാതന പ്രതിമയുടെ ഉത്ഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായും മ്യൂസിയം പറയുന്നു.തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന വെങ്കല വിഗ്രഹം തിരികെ നല്‍കണമെന്ന്് ഇന്ത്യന്‍ സര്‍ക്കാര്‍ ഔപചാരികമായി ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now