
News Now
റിയാദ്; ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയില് പ്രവേശിക്കുന്നതിന് ഇന്നു മുതൽ വിലക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അയൽ രാജ്യമായ യുഎഇയും പട്ടികയിലുണ്ട്. ആരോഗ്യ പ്രവര്ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, യുഎഇ, അമേരിക്ക, ജര്മനി, അര്ജന്റീന, ഇന്തോനേഷ്യ, അയര്ലന്ഡ്, ഇറ്റലി, പാകിസ്ഥാന്, ബ്രസീല്, പോര്ച്ചുഗല്, യു.കെ, തുര്ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്, സ്വിറ്റ്സര്ലന്ഡ്, ഫ്രാന്സ്, പോര്ച്ചുഗല്, ലെബനോന്, ഈജിപ്ത്, ജപ്പാന് എന്നീ രാജ്യങ്ങള്ക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒന്പത് മണി മുതല് വിലക്ക് പ്രാബല്യത്തില് വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






