കോവിഡ് രോഗവുമായി ജോലിക്ക് വന്നു, ഏഴുപേര്‍ മരണത്തിന് കീഴടങ്ങി; 300 പേര്‍ ക്വാറന്റൈനില്‍, 'സൂപ്പര്‍ സ്‌പ്രെഡര്‍'

രോഗലക്ഷണങ്ങളുമായി ജോലിക്ക് വന്നയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേരാണ് കോവിഡിന് കീഴടങ്ങിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മുന്‍നിര രാജ്യമാണ് അമേരിക്ക. മുന്‍കരുതലില്‍ ഒരു ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും ചിലപ്പോള്‍ അത് വലിയ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുകള്‍ ഒറിഗോണ്‍ നിവാസികളുടെ അനുഭവത്തില്‍ ശരിയാണ്.

രോഗലക്ഷണങ്ങളുമായി ജോലിക്ക് വന്നയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേരാണ് കോവിഡിന് കീഴടങ്ങിയത്. പിന്നീട് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമാനമായ രീതിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ മറ്റൊരാള്‍ വഴി 300 പേര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നതായി ഡഗ്ലസ് കൗണ്ടി അധികൃതര്‍ പറയുന്നു. കേവലം രണ്ടുപേരാണ് പ്രദേശത്ത് ഭീതി വിതച്ച് സൂപ്പര്‍  സ്‌പ്രെഡര്‍ തലത്തിലേക്ക് മാറിയത്.

ഒറിഗോണ്‍ സംസ്ഥാനത്ത് ഇതുവരെ 1347 പേരാണ് രോഗം  ബാധിച്ച് മരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡഗ്ലസ് കൗണ്ടിയില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now