വെള്ളത്തില്‍ ജീവന് വേണ്ടി കേണ് നായ, രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍ (വീഡിയോ)

ഫീല്‍ ഗുഡ് പേജ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്

നായയെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍
Last Updated :20 January 2024, 8:35 am IST

വെള്ളത്തില്‍ അബദ്ധത്തില്‍ വീണുപോയ പട്ടിയെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ മിച്ചിഗണ്‍ തടാകത്തിലാണ് സംഭവം.

15 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഫീല്‍ ഗുഡ് പേജ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്.
മിച്ചിഗണ്‍ തടാകത്തില്‍ അബദ്ധത്തില്‍ വീണുപോകുകയാണ് നായ. ജീവന് വേണ്ടി വെള്ളത്തില്‍ കാലിട്ടടിച്ച് കേഴുന്ന നായ, പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ ഓടിച്ചെന്ന് പട്ടിയെ തടാകത്തില്‍ നിന്ന് കരയ്ക്ക് കയറ്റുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. പട്ടിയെ രക്ഷിക്കല്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now