
ആണ്‍കുഞ്ഞ് 'ഗ്യാരണ്ടി'; ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ ആണി അടിച്ച് മന്ത്രവാദി
പാകിസ്ഥാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കാന് ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ മന്ത്രവാദി ആണി അടിച്ച് ചികിത്സ നടത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കാന് ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ മന്ത്രവാദി ആണി അടിച്ച് ചികിത്സ നടത്തി. ചുറ്റിക ഉപയോഗിച്ച് ആണി സ്വയം പുറത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. യുവതിക്ക് പൂര്‍ണ ബോധം ഉണ്ടെന്നും കടുത്ത വേദന അനുഭവപ്പെടുന്നതായും പെഷവാറിലെ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദര്‍ ഖാന് പറയുന്നു.
യുവതിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആണി നീക്കം ചെയ്തതായും ഡോക്ടര്‍ അറിയിച്ചു. അഞ്ച് സെന്റീമീറ്ററോളം ആഴത്തില്‍ സ്ത്രീയുടെ നെറ്റിയില്‍ ആണി തുളച്ചുകയറിയെങ്കിലും തലച്ചോറിനെ ബാധിച്ചിട്ടില്ല. ചുറ്റികയോ മറ്റ് ഭാരമേറിയ വസ്തുവോ ഉപയോഗിച്ചായിരിക്കും ആണി തറച്ചതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രവാദിയുടെ ഉപദേശപ്രകാരം താന്‍ സ്വയം തലയില്‍ ആണി അടിച്ചതാണെന്നാണ് ആശുപത്രി ജീവനക്കാരോട് യുവതി ആദ്യം പറഞ്ഞത്. പിന്നീട് അയാള്‍ തന്നെയാണ് ചെയ്തതെന്ന് മൂന്ന് പെണ്മക്കളുടെ അമ്മയായ യുവതി സമ്മതിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
