
ലണ്ടനിലും കാനഡയിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളികളുമായി ഖലിസ്ഥാൻ പ്രകോപനം; പ്രതിഷേധിച്ച് ഇന്ത്യൻ സമൂഹവും (വീഡിയോ)
ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു ഹൈക്കമ്മീഷണറാണ് ഉത്തരവാദിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഖലിസ്ഥാൻ വാദികളുടെ പ്രകോപനം. സമാന രീതിയിൽ കാനഡയിലും പ്രതിഷേധം. ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഖലിസ്ഥാൻ വാദികൾ മുഴക്കിയത്.
ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു ഹൈക്കമ്മീഷണറാണ് ഉത്തരവാദിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി. ഖലിസ്ഥാൻ വാദികളുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലേയും അമേരിക്കയിലേയും നയതന്ത്ര ഓഫീസുകളുടെ സുരക്ഷ വർധിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വാഷിങ്ടൻ ഡിസി എംബസിയിലെത്തി സുരക്ഷ വിലയിരുത്തി.
#WATCH | Pro-Khalistan supporters protested in front of the Indian consulate in Canada's Toronto on July 8
â ANI (@ANI) July 9, 2023
Members of the Indian community with national flags countered the Khalistani protesters outside the Indian consulate in Toronto pic.twitter.com/IF5LUisVME
കാനഡയിലെ ടൊറന്റോയിലാണ് സമാന രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം.
ഖലിസ്ഥാനികൾ പ്രതിഷേധവുമായി എത്തിയതോടെ ഇവർക്കെതിരെ പരസ്യ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ഇന്ത്യൻ സമൂഹവും തെരുവിലറങ്ങി. ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിച്ചായിരുന്നു ഇന്ത്യൻ സമൂഹം രംഗത്തിറങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


