പഞ്ച്ഷീര്‍ പിടിക്കാന്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ, പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി സൂചന

അമറുള്ള സലേ/എഎഫ്പി
Last Updated :20 January 2024, 8:48 am IST

News Now


കാബൂള്‍: പഞ്ച്ഷീര്‍ പിടിക്കാന്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ, പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി സൂചന. അദ്ദേഹം താജിക്കിസ്ഥാനിലേക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പ്ലെയിനുകളിലായി സലേയും ചില നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍മാരും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. 

താലിബാന്റെ മുന്നില്‍ കീഴടങ്ങാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രദേശമാണ് പഞ്ച്ഷീര്‍. കനത്ത പോരാട്ടമാണ് ഈ മേഖലയില്‍ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കഴിഞ്ഞദിവസം നോര്‍ത്തേണ്‍ അലയന്‍സ് സേന 340 താലിബാന്‍കാരെ വധിക്കുകയും അമേരിക്കന്‍ ടാങ്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതുപോലെ താന്‍ അഫ്ഗാന്‍ വിടില്ല എന്നായിരുന്നു സലേ പറഞ്ഞിരുന്നത്. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് സലേയുടെ പലായനം എന്നാണ് സൂചന. 

പഞ്ച്ഷീറിലേക്കുള്ള റോഡുകള്‍ അടച്ച താലിബാന്‍, ഇവിടേക്കുള്ള ഇന്റര്‍നെറ്റ്, ടെലഫോണ്‍ കണക്ഷനും  വിച്ഛേദിച്ചിരുന്നു. നിലവില്‍ മേഖല പരിപൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

അമറുളള സലേ പഞ്ച്ഷീര്‍ താജിക്കിസ്ഥാനിലേക്ക് കടന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates