
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ശിക്ഷ; മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍, ചിത്രങ്ങള്‍ പുറത്ത്
അഫ്ഗാനിസ്ഥിനിലെ കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം
കാബൂള്‍: അഫ്ഗാനിസ്ഥിനിലെ കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം. അടികൊണ്ട മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
അഫ്ഗാനിലെത്തിയ പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ മേധാവിയ്ക്ക് എതിരെ കാബൂളില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് പ്രകടനത്തിന് എത്തിയത്. അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
Powerful photo by @yamphoto of the two journalists who were detained, tortured and beaten by the #Taliban yesterday in #Kabul. pic.twitter.com/UHePkBzozW
â Sharif Hassan (@MSharif1990) September 8, 2021
പ്രതിഷേധക്കാരെ പിരിച്ചുവിടാനായി വെടിയുതിര്‍ക്കുന്ന താലിബാന്റെ വീഡിയോ പുറത്തുവന്നിരുന്നു. വന്‍ പ്രതിഷേധം വാര്‍ത്തയായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ തിരിഞ്ഞുപിടിച്ച് താലിബാന്‍ തല്ലിച്ചതച്ചത്. പ്രതിഷേധങ്ങള്‍ക്ക് മുന്‍കൂട്ടി അനുമതി വേണമെന്നും താലിബാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



