
ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഖത്തര്‍
എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വെടിവെച്ചിട്ടെന്നും ഭീഷണിയെന്ന് കണ്ടെത്തിയ ഉടനെ നേരിടുകയായിരുന്നുവെന്നും ഖത്തര്‍ മന്ത്രാലയം

ദോഹ: ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍. ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും അഞ്ച് ഡ്രോണുകളും തടഞ്ഞു. രണ്ട് പോര് വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വെടിവെച്ചിട്ടെന്നും ഭീഷണിയെന്ന് കണ്ടെത്തിയ ഉടനെ നേരിടുകയായിരുന്നുവെന്നും ഖത്തര്‍ മന്ത്രാലയം വ്യക്തമാക്കി.
യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമേനി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഇറാന് ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യുദ്ധവിമാനം അയച്ചത് യുദ്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
WHAT TO READ NEXT
'മുന്നറിയിപ്പുകള്‍ ഇറാന് അവഗണിച്ചു'; സൈനിക നടപടി തുടരുമെന്ന് ട്രംപ്
അറബ് രാജ്യങ്ങളെയാകെ ഇറാന് ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിന് റഷ്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം പുറത്തുവിട്ടത്. ഏതുരീതിയിലുമുള്ള സഹായവും പിന്തുണയും നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായാണ് വിവരം. അതിനിടെ, ഇറാന്റെ ആക്രമണങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാനെയും സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റാണ് ഫ്രാന്‍സിന്റെ പിന്തുണ അറിയിച്ചത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Qatar's air force shot down two Iranian fighter jets. Successfully intercepted seven ballistic missiles and five drones launched by Iran
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



