
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിഫോമിസ്റ്റ് സ്ഥാനാര്‍ഥി മസൂദ് പെസസ്‌കിയാന് ജയം
1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിഫോമിസ്റ്റ് സ്ഥാനാര്‍ഥിയായ മസൂദ് പെസസ്‌കിയാന് വിജയം. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടര്‍ന്നയിരുന്നു ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
ജൂണ്‍ 28ലെ വോട്ടെടുപ്പില്‍ മിതവാദിയായ പാര്‍ലമെന്റ് അംഗം മസൂദ് പെസസ്‌കിയാന്‍ ഒരു കോടി വോട്ടു നേടി മുന്നിലായിരുന്നു. യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലീലി ആയിരുന്നു തൊട്ടു പിന്നില്‍. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ പെസസ്‌കിയാന്‍ വിജയിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 69-കാരനായ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ പെസസ്‌കിയാന്‍, ഇറാനെ അതിന്റെ ഒറ്റപ്പെടലില്‍ നിന്ന് കരകയറ്റാന്‍ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുമായി 'സൃഷ്ടിപരമായ ബന്ധങ്ങള്‍' വേണമെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
Related News


മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; നടപടി മമത പിന്തുണച്ചതിന് പിന്നാലെ

