
കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട് കുട്ടിയാന, അമ്മയ്‌ക്കൊപ്പം ചേര്‍ക്കാന്‍ വേറിട്ട വിദ്യ; വീഡിയോ
ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയാനയെ കണ്ടെത്തി വനപാലകര്‍ ആനക്കൂട്ടത്തിനൊപ്പം ചേര്‍ക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്
ആനക്കുട്ടികളുടെ വികൃതി കണ്ടുനില്‍ക്കാന്‍ തന്നെ ഒരു രസമാണ്. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ എപ്പോഴും മുതിര്‍ന്ന ആനകളുടെ നടുവിലായിരിക്കും ഇവയുടെ സ്ഥാനം. ഇങ്ങനെ കനത്ത സുരക്ഷയില്‍ മുതിര്‍ന്ന ആനകള്‍ കൊണ്ടുനടക്കുമെങ്കിലും പലപ്പോഴും ആനക്കുട്ടികള്‍ ആനകളുടെ കണ്ണുവെട്ടിച്ച് പുറത്തു കടക്കാറുണ്ട്.
ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയാനയെ കണ്ടെത്തി വനപാലകര്‍ ആനക്കൂട്ടത്തിനൊപ്പം ചേര്‍ക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കെനിയയിലാണ് സംഭവം നടന്നത്. യാസര്‍ അലിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. ആനക്കുട്ടികളുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് യാസര്‍ അലി ദൃശ്യം പുറത്തുവിട്ടത്. കാടിനു നടുവില്‍ ഒറ്റപ്പെട്ട കുട്ടിയാനയെ വനപാലകര്‍ കണ്ടെത്തി കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിച്ചത് വേറിട്ട രീതിയിലാണ്.
ആനക്കുട്ടികള്‍ അനങ്ങുന്ന വലിയ വസ്തുക്കളില്‍ ആകൃഷ്ടരാകാറുണ്ട്. ഇവയുടെ പിന്നാലെ എത്ര ദൂരം വരെയും ഓടാന്‍ ആനക്കുട്ടികള്‍ തയ്യാറാകും. പ്രത്യേകിച്ച് വാഹനങ്ങളെ. ആ വിദ്യ തന്നെയാണ് ആനക്കുട്ടിയെ ആനക്കൂട്ടത്തിനടുത്തെത്തിക്കാന്‍ വനപാലകര്‍ പ്രയോഗിച്ചത്. ഇതേ രീതിയില്‍ മുന്നില്‍ പോകുന്ന വാഹനത്തെ പിന്തുടര്‍ന്നാണ് ആനക്കുട്ടി വേര്‍പെട്ടുപോയ സ്വന്തം ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നത്.
A fun fact about elephants..
â Yashar Ali (@yashar) May 6, 2021
Baby elephants will instinctually follow large moving objects.
So when rangers or vets want to get a wild baby elephant to go somewhere, they will often just drive and the baby follows.
In this case, rangers in Kenya reuniting a baby with its herd. pic.twitter.com/jyBaAFgdfo
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



