അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടികാഴ്ച

വ്‌ളാഡിമിർ പുട്ടിൻ, വാങ് യീ/ ചിത്രം പിടിഐ
Last Updated :20 January 2024, 9:17 am IST

News Now

മോസ്‌കോ. റഷ്യ-ചൈന ബന്ധം പുതിയ അന്താരാഷ്ട്ര സാഹചര്യം സുസ്ഥിരമാക്കാൻ വളരെ പ്രധാനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയിൽ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു പുടിന്റെ പ്രഖ്യാപനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പുട്ടിൻ റഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അതേസമയം യുക്രൈൻ അധിനിവേശത്തിന്റെ വാർഷിക ദിനത്തിൽ മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച റാലിയിൽ 
റഷ്യൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം യുദ്ധം തുടരുമെന്നും പ്രഖ്യാപിച്ചു. യുക്രൈനെതിരെ യുദ്ധം ചെയ്യുന്ന സൈനികരുടെ ധീരതയെയും അദ്ദേഹം പ്രശംസിച്ചു.

അതിനിടെ റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ആണവായുധ കരാറിൽ നിന്നും പിൻമാറാനുള്ള പുട്ടിന്റെ നീക്കം തെറ്റാണെന്ന് പോളണ്ട് സന്ദർശനത്തിനിടെ നാറ്റോ നേതാക്കളുമായുള്ള കൂടികാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

എന്നാൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ നിരന്തരം വിമർശിക്കുന്ന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ചൈനയുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള പുടിന്റെ നീക്കം. നാറ്റോ സഖ്യകക്ഷികളുടെ രാജ്യം സംരക്ഷിക്കുന്നതിൽ യുഎസ് പ്രതിജ്ഞാ ബദ്ധരാണെന്നും ബൈഡൻ വ്യക്തമാക്കി. നാല് ദിവസത്തെ യുക്രൈൻ, പോളണ്ട് സന്ദർശനത്തിന് ശേഷം ബൈഡൻ അമേരിക്കയിലേക്ക് മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates