
ആണവ ദുരന്തമുണ്ടാക്കാൻ ഇസ്രയേൽ ശ്രമം, ഇറാനെ പിന്തുണച്ച് റഷ്യ
സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്.

മോസ്ക്കോ: ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യ രംഗത്ത്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണെന്നും അതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് മഹാമാരിക്ക് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്ന് പുടിൻ പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല.
സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. കൂടാതെ ഹൈഡ്രോകാർബൺ, മെറ്റൽ, ഫെർട്ടിലൈസർ കമ്പനികൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുടെ പിന്തുണയ്ക്ക് ഇറാൻ നന്ദി പറഞ്ഞു. പുടിന്റെ വാക്കുകൾ ധൈര്യം പകരുന്നതാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ പ്രതികരിച്ചു. രണ്ട് ദിവസം മുമ്പാണ് ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്.
ആണവനിലയത്തിന്റെ പരിസരത്ത് മിസൈല്‍ അവശിഷ്ടം പതിച്ചുവെന്നും എന്നാൽ നാശനഷ്ടങ്ങളോ ആണവച്ചോര്‍ച്ചയോ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Putin likens disruptions from US Israel-Iran war to COVID-19 pandemic
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്

