
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ന്യൂയോർക്ക്: കുത്തേറ്റ് ചികിത്സയില്ക്കഴിയുന്ന എഴുത്തുകാരൻ സല്മാന് റുഷ്ദിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുന് ഭാര്യ പദ്മ ലക്ഷ്മി. ആശങ്കകൾ നീങ്ങുന്നതായും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന് സാധിക്കട്ടെയെന്നും അവർ ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി.
ഇന്ത്യന്- അമേരിക്കന് എഴുത്തുകാരിയും മോഡലും ടിവി അവതാരകയുമാണ് പദ്മ ലക്ഷ്മി. 2004 ലാണ് സല്മാന് റുഷ്ദിയും പദ്മ ലക്ഷ്മിയും വിവാഹിതരായത്. 2007 ല് ഇവര് വേര്പിരിഞ്ഞു.
Relieved @SalmanRushdie is pulling through after Fridayâs nightmare. Worried and wordless, can finally exhale. Now hoping for swift healing.
â Padma Lakshmi (@PadmaLakshmi) August 14, 2022
സല്മാന് റുഷ്ദിയെ വെന്റിലേറ്ററില് നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചിരുന്നു. അതിക്രൂരമായ ആക്രമണം ഉണ്ടായിട്ടും സ്വതസിദ്ധമായ നർമ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചതെന്ന് മകൻ സഫർ റുഷ്ദി അറിയിച്ചു.
റുഷ്ദി സംസാര ശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്ഡ്രൂ വൈലിയും വ്യക്തമാക്കിയിരുന്നു. ന്യൂയോര്ക്കിലെ ഷടോക്വ ഇന്സ്റ്റിറ്റിയൂഷനില് പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


