
എസ്സിഒ ഉച്ചകോടി: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പാകിസ്ഥാനില്‍
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന് സന്ദര്‍ശിക്കുന്നത്

ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) 23-ാമത് കൗണ്‍സില്‍ ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാകിസ്ഥാനില്‍. ഇന്നലെ വൈകിട്ട് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയ ജയശങ്കര്‍ ഇസ്ളാമബാദില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായില്ല. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന് സന്ദര്‍ശിക്കുന്നത്.
എസ് ജയശങ്കറിനെ ഇസ്ലാമാബാദില് സ്വാഗതം ചെയ്യുന്നതിന്റെ വിഡിയോ പാക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്.
സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇസ്ലാമബാദിലും റാവല്‍പിണ്ടിയിലും പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൂന്നുദിവസത്തെ പൊതുഅവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് താന്‍ പോകുന്നതെന്നും പാകിസ്ഥാന് നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചകളൊന്നുമുണ്ടാകില്ലെന്നും കഴിഞ്ഞദിവസം എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

മിന്നല്‍ പ്രളയത്തില്‍ സഹായഹസ്തവുമായി ഇന്ത്യ; മരുന്നുകള്‍ അടക്കം പത്ത് ടണ്‍ സാമഗ്രികള്‍, നന്ദി അറിയിച്ച് നേപ്പാള്‍
