
News Now
വാഷിങ്ടണ്: സുരക്ഷ മുന്നിര്ത്തി 41 രാജ്യങ്ങിലെ പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്പ്പെടുത്താന് അമേരിക്കന് ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏര്പ്പെടുത്തുക. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ക്യൂബ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവര്ക്കു യാത്രാവിലക്കുണ്ടെന്നാണ് റിപ്പോര്ട്ടുകള്. പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഏര്പ്പെടുത്താന് പോകുന്ന യാത്രാവിലക്ക് യുഎസില് പഠനം നടത്താന് ആഗ്രഹിക്കുന്ന വിദ്യാര്ഥികളെയും ദോഷകരമായി ബാധിക്കും.
യുഎസിന്റെ റെഡ് ലിസ്റ്റില് ഉള്പ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രാ വിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാന്, ക്യൂബ, ഇറാന്, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാന്, സിറിയ, വെനസ്വേല, യെമന് എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില് ഉള്പ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ നല്കുന്നത് യുഎസ് പൂര്ണമായും നിര്ത്തലാക്കും.
ഓറഞ്ച് ഗ്രൂപ്പില് ഉള്പ്പെട്ട 5 രാജ്യങ്ങളിലെ പൗരന്മാര്ക്ക് യുഎസിലേക്കു യാത്രാനിയന്ത്രണം ഏര്പ്പെടുത്തുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്ട്ടില് പറയുന്നു. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്മര്, ദക്ഷിണ സുഡാന് എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റില് ഉള്പ്പെടുക. ഈ രാജ്യങ്ങളില് നിന്നുള്ള ബിസിനസുകാര്ക്ക് യുഎസ് വിസ അനുവദിക്കും. എന്നാല് ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവര്ക്കു നിയന്ത്രണം ഏര്പ്പെടുത്തും.
യെലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. അംഗോള, ആന്റിഗ്വ ആന്ഡ് ബാര്ബുഡ, ബെലാറുസ്, ഭൂട്ടാന്, ബെനിന്, ബുര്ക്കിന ഫാസോ, കംബോഡിയ, കാമറൂണ്, കേപ് വെര്ഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡിആര് കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയല് ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, പാകിസ്ഥാന്, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആന്ഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആന്ഡ് പ്രിന്സിപ്പെ, സിയേറ ലിവോണി, ഈസ്റ്റ് തിമൂര്, തുര്ക്ക്മെനിസ്താന്, വാനവാട്ടു എന്നിവ ഇതില് ഉള്പ്പെടുന്നു. ഈ രാജ്യങ്ങള് 60 ദിവസത്തിനകം സുരക്ഷ നടപടികള് പൂര്ത്തിയാക്കിയില്ലെങ്കില് വിലക്ക് ഏര്പ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







