ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ; ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുത്, മുന്നറിയിപ്പുമായി സൗദി

ഉല്‍പ്പന്നം ലബോറട്ടറി പരിശോധന നടത്തിയപ്പോള്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു

SFDA warns against consuming Arrowhead roast beef due to Listeria contamination
പ്രതീകാത്മക ചിത്രം
Last Updated :29 January 2025, 5:29 pm IST

റിയാദ് : ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി.

ഉല്‍പ്പന്നം ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോള്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉല്‍പ്പന്നം കഴിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. എസ്എഫ്ഡിഎ പ്രസ്താവനയില്‍ പറഞ്ഞു.

2-3 കിലോ പാക്കറ്റുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് ഈ ഉല്‍പന്നം കഴിക്കുന്നത് ഒഴിവാക്കാനും നീക്കം ചെയ്യാനും അധികൃതര്‍ ആവശ്യപ്പെട്ടു.വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കല്‍, ഇറക്കുമതി ചെയ്യുന്ന കമ്പനിക്കെതിരെ നിയന്ത്രണ നടപടികള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും എസ്എഫ്ഡിഎ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now