
കുത്തനെ താഴേക്ക് കൂപ്പുകുത്തി വിമാനം:16,000 അടി ഉയരത്തില്‍ നിന്ന് കൂട്ടത്തോടെ പുറത്തേയ്ക്ക് ചാടി സ്‌കൈ ഡൈവേഴ്‌സ്- അമ്പരിപ്പിക്കുന്ന വീഡിയോ
തകരാറിനെ തുടര്‍ന്ന് കൂപ്പുകുത്തുമെന്ന സംശയങ്ങള്‍ക്കിടെ, പറക്കുന്ന വിമാനത്തില്‍ നിന്ന് താഴേക്ക് കൂട്ടത്തോടെ ചാടി സ്‌കൈ ഡൈവേഴ്‌സ്
കേപ്ടൗണ്‍: തകരാറിനെ തുടര്‍ന്ന് കൂപ്പുകുത്തുമെന്ന സംശയങ്ങള്‍ക്കിടെ, പറക്കുന്ന വിമാനത്തില്‍ നിന്ന് താഴേക്ക് കൂട്ടത്തോടെ ചാടി സ്‌കൈ ഡൈവേഴ്‌സ്. 16,000 അടി ഉയരത്തില്‍ നിന്ന് കൂട്ടത്തോടെ സ്‌കൈ ഡൈവേഴ്‌സ് താഴേയ്ക്ക് ചാടുന്ന അമ്പരിപ്പിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞമാസം 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 16,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്. വിമാനം താഴേയ്ക്ക് കൂപ്പുകുത്തുമെന്ന സംശയം തോന്നിയ ഉടനെ തന്നെ സ്‌കൈ ഡൈവേഴ്‌സ് താഴേക്ക് ചാടുകയായിരുന്നു. എല്ലാവരും സുരക്ഷിതമായി താഴെ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍്.
സാധാരണനിലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പോസിഷനില്‍ എത്തുമ്പോഴാണ് സ്‌കൈ ഡൈവേഴ്‌സ് വിമാനത്തില്‍ നിന്ന് താഴേക്ക് ചാടാറ്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കറങ്ങാന്‍ തുടങ്ങിയതോടെയാണ് താഴേക്ക് ചാടാന്‍ സ്‌കൈ ഡൈവേഴ്‌സ് നിര്‍ബന്ധിതരായത്.
സ്‌കൈ ഡൈവേഴ്‌സ് താഴേക്ക് ചാടി അല്‍പ്പസമയത്തിനകം വിമാനം നിയന്ത്രണം വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായി വിമാനം താഴെ ഇറക്കിയതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ബെര്‍ണാര്‍ഡ് ജാന്‍സെ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



