
യുഎസിലെ മിഷിഗനിൽ പള്ളിയിൽ വെടിവെപ്പ്: രണ്ടുമരണം, നിരവധി പേർക്ക് പരിക്ക്; അക്രമിയെ വധിച്ചു
മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവെപ്പുണ്ടായത്

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.
ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പുണ്ടായത്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയശേഷമാണ് വെടിയുതിർത്തത്. ഇയാൾ പള്ളിക്കു തീവെക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമമുണ്ടായത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. സംഭവത്തിൽ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ദുഃഖം രേഖപ്പെടുത്തി.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Two dead in shooting at Mormon church in Michigan, USA
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




