
ബ്രസീലിൽ പൊലീസും ലഹരി മാഫിയയും ഏറ്റുമുട്ടി; വെടിവയ്പ്പിൽ 25 മരണം
പൊലീസും ലഹരിമാഫിയയുമായി തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്രയും പേരുടെ ജീവനെടുത്തത്

റിയോ; ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പ്പിൽ 25 പേർ മരിച്ചു. പൊലീസും ലഹരിമാഫിയയുമായി തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്രയും പേരുടെ ജീവനെടുത്തത്. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.മെട്രോ ട്രെയിനിലെ 2 യാത്രക്കാർക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ്പ് നടന്നത്. ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


