
പാറയില്‍ നിന്ന് കാല്‍തെന്നി താഴേക്ക്, തലപ്പാവ് അഴിച്ച് വെള്ളച്ചാട്ടത്തില്‍ നിന്ന് രക്ഷിച്ച് സിഖുകാര്‍- വൈറല്‍ വീഡിയോ
വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിപ്പോയ രണ്ട് സഞ്ചാരികളെ സിഖുകാര്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
ഒട്ടാവ: വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിപ്പോയ രണ്ട് സഞ്ചാരികളെ സിഖുകാര്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്താണ് സഞ്ചാരികളെ വലിച്ചുകയറ്റിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡന്‍ ഇയേഴ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലാണ് സംഭവം. കുല്‍ജിന്ദര്‍ കിന്ദയും സുഹൃത്തുക്കളും മലക്കയറ്റിന് എത്തിയപ്പോഴാണ് രണ്ടു സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങി കിടക്കുന്നത് കണ്ടത്. പാറയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.
പാറയില്‍ നിന്ന് വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലാണ് ഇവര്‍ വീണത്. ഇവിടെ നിന്ന് മുകളിലേക്ക് കയറാന്‍ കഴിയാതെ ബുദ്ധിമുട്ടിയ രണ്ട് സഞ്ചാരികളെയാണ് തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്ത് സിഖുകാരുടെ സംഘം രക്ഷിച്ചത്. ഇവരെ മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
A video of the incident on Monday, in which five Sikh hikers tied their dastaars (turbans) together to save a man who had slipped and fallen at the Lower Falls at Golden Ears Park. Video courtesy @globalnews
â Sikh Community of BC (@BCSikhs) October 16, 2021
Kudos to these young men on their quick thinking and selflessness. pic.twitter.com/XQuX27OH5i
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



