
News Now
പാരീസ്: കുപ്രസിദ്ധ കൊടും കുറ്റവാളി ചാള്സ് ശോഭ്രാജിനെ അടുത്ത ദിവസമാണ് നേപ്പാള് ജയില് മോചിതനാക്കിയത്. ആരോഗ്യപ്രശ്നങ്ങള് പരിഗണിച്ചാണ് സീരിയല് കില്ലറായ ശോഭ്രാജിനെ മോചിപ്പിച്ചത്. തുടര്ന്ന് 24 മണിക്കൂറിനകം ഇയാളെ നേപ്പാളില് നിന്നും നാടു കടത്തുകയും ചെയ്തു.
ശോഭ്രാജിനെ പാരീസിലേക്കാണ് നാടു കടത്തിയത്. ഖത്തര് എയര്വെയ്സിന്റെ ക്യു ആര് 647 ലാണ് ശോഭ്രാജ് പോയത്. വിമാനത്തില് ശോഭ്രാജിന്റെ തൊട്ടടുത്തിരുന്ന യുവതിയുടെ പ്രതികരണമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലായത്.
30 ഓളം പേരെ കൊലപ്പെടുത്തിയ ഒരു പരമ്പര കൊലയാളിയുടെ അടുത്താണ് നിങ്ങള് ഇരിക്കുന്നതെന്ന് തിരിച്ചറിയുന്ന ആ അസുഖകരമായ നിമിഷം എന്നാണ് ഒരു ട്വീറ്റില് കുറിച്ചിട്ടുള്ളത്. നിങ്ങളുടെ സീറ്റിനടുത്ത് കൊടും കുറ്റവാളിയായ ശോഭ്രാജ് ഇരുന്നാല്, ഈ സ്ത്രീയെപ്പോലെ ധൈര്യശാലിയാകുവാന് നിങ്ങള്ക്ക് കഴിയുമോയെന്നാണ് മറ്റൊരാള് ചോദിക്കുന്നത്.
Imagine having to sit next to an actual serial killer for your flight. Would you dare to be this woman?#CharlesSobhraj #serialkiller pic.twitter.com/q44cQJCyLB
â #NoNotAgain #NeverAgain (@funnyguy744) December 23, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




