
ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

മാഡ്രിഡ്: മൊറോക്കൊയില്‍ നിന്നും സ്പെയിനിലെ സെറ്റയിലേക്കുണ്ടായ അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. പലസ്തീന് പിന്തുണ നല്കുന്നതിനാല് സ്പെയിനിനെ അസ്ഥിരപ്പെടുത്താന്‍ ഇസ്രയേല്‍ നടത്തിയ പദ്ധതിയാണ് കുടിയേറ്റമെന്നാണ് ആരോപണം.
ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനനും സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാര്‍ പുവെന്റെയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നതോടെ വിഷയം എക്സില്‍ സജീവ ചര്‍ച്ചയായി.
ആഫ്രിക്കയില്‍ കോളനി തുടരുന്ന സ്പെയിനിന്റെ ഇരട്ടത്താപ്പിനെ ഇസ്രയേല്‍ അംബാസിഡര്‍ വിമര്‍ശിച്ചു. തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ആഫ്രിക്കയില്‍ ഇപ്പോഴും കോളനികള്‍ തുടരുന്നതെന്ന് ലോകത്തോട് വിളിച്ചു പറയൂ എന്നാണ് ഡാനന്‍ എക്സില്‍ എഴുതിയത്. മെഡിറ്ററേനിയന്‍ തീരത്ത് മൊറോക്കോയുമായി കര അതിര്‍ത്തി പങ്കിടുന്ന സ്പാനിഷ് സ്വയം ഭരണ പ്രദേശങ്ങളായ സെറ്റ, മെലില എന്നിവയെ പരാമര്‍ശിച്ചാണ് ഡാനന്റെ വിമര്‍ശനം.
എന്നാല്‍ ഇപ്പോള്‍ എല്ലാം മനസിലായി എന്നായിരുന്നു ഡാനന്റെ വിമര്‍ശനത്തിന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാര്‍ പുവെന്റെയുടെ മറുപടി. ഇസ്രയേലിന്റെ പേരിടുത്തു പറയാതെ മേഖലയില്‍ ഇസ്രയേലിന്റെ ഇടപെടലുണ്ടായി എന്നാണ് പുവെന്റെയുടെ മറുപടി വ്യാഖ്യാനിക്കപ്പെട്ടത്.
ഗാസയ്ക്കു വേണ്ടി സംസാരിച്ചതിന് ഇസ്രയേല്‍ സ്പാനിഷ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സ്പാനിഷ് രാഷ്ട്രീയ നിരീക്ഷകനായ കാര്‍ലോനിയ അലോന്‍സോ പറഞ്ഞു. സ്പെനിയിനെ ഷെന്‍ഗന്‍ വിസയില്‍ നിന്നും ഒഴിവാക്കണമെന്ന് ഇറ്റാലിയന്‍ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മൊറോക്കോ വഴി ഇസ്രയേല്‍ പിന്തുണയോടെ യൂറോപ്പിലെ തീവ്ര വലതുപക്ഷം നടപ്പാക്കിയ പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു.
വടക്കേ ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് സ്വയംഭരണ നഗരമായ സെവൂട്ടയില്‍ കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് അതിര്‍ത്തി ലംഘിച്ചെത്തിയ 48,300-ലധികം ആളുകളെ സ്പെയിന് തിരിച്ചയച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തി കടക്കല്‍ ശക്തമായിരുന്നെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഇത് വന്‍ കുടിയേറ്റ പ്രവാഹമായി മാറുകയായിരുന്നു.
News Now
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Summary
Spain blames Israel, US for Ceuta crisis
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഷ്ട്രീയ സംഘര്‍ഷം: ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം

തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്ന മലൈക; പിന്നില്‍ പിആര്‍ തന്ത്രമോ? വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക


