
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

കോവിഡ് പിടിമുറുക്കിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയ ചൈനയില് സര്ക്കാരിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഷാങ്ഹായിയില് സര്ക്കാരിന്റെ കോവിഡ് നയങ്ങള്ക്ക് എതിരെ ജനങ്ങള് തെരുവില് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള് വഴി പുറത്തുവന്നു.
അടച്ചുപൂട്ടല് പ്രഖ്യാപിച്ച ഷാങ്ഹായി നഗരത്തിലെ അപ്പാര്ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില് 10പേര് മരിക്കുകയും 9പേര്ക്ക് ഗുരുതരമായി പൊള്ളലേല്ക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ഉയര്ന്നത്.
'കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ പുറത്താക്കു, ഷി ജിന്പിങിനെ പുറത്താക്കു' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര് തെരുവില് നിറഞ്ഞതെന്ന് ഡിഡബ്ല്യു ന്യൂസ് മാധ്യമപ്രവര്ത്തകന് വില്ല്യം യാങ് ട്വിറ്ററില് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചു.
Incredible footage from #Chinaâs #Shanghai, where countless people gathered at a road called â#Urumqi road,â chanting a slogan âStep down, the Communist Partyâ very loudly. https://t.co/6YBpfbxsox
â William Yang (@WilliamYang120) November 26, 2022
പിസിആര് ടെസ്റ്റിന് വിധേയരാകാന് സാധ്യമല്ലെന്നും തങ്ങള്ക്ക് സ്വാതന്ത്ര്യം വേണമെന്നും ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചതായി യാങ് പറഞ്ഞു. ലോക്ക്ഡൗണ് എത്രയും വേഗം പിന്വലിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. ചില സ്ഥലങ്ങളില് പൊലീസും പ്രതിഷേധക്കാരും തമ്മില് ഏറ്റുമുട്ടലുണ്ടായെന്നും യാങ് ട്വീറ്റ് ചെയ്തു.
This video reportedly show police in #Xinjiangâs Korla violently disperse citizens protesting in front of the city government building, demanding an end of the strict lockdown. #China https://t.co/3lWFirVwph
â William Yang (@WilliamYang120) November 26, 2022
കോവിഡ് വ്യാപനം വീണ്ടും സംഭവിച്ചതിന് പിന്നാലെ, കര്ശന നിയന്ത്രണങ്ങളാണ് ചൈനയില് സര്ക്കാര് സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്, യാത്രാ വിലക്ക്, കൂട്ടമായ കോവിഡ് പരിശോധന എന്നിവ തുടരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



