
ബംഗ്ലാദേശില്‍ സത്യപ്രതിജ്ഞ നാളെ; ലോക്സഭാ സ്പീക്കര്‍ പങ്കെടുക്കും
പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കും

ധാക്ക: ബംഗ്ലാദേശില്‍ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കും.
എംപിമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒന്‍പതിന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എഎംഎം നസീര്‍ ഉദ്ദിന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ബംഗ്ലദേശില്‍ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 209 സീറ്റാണ് ബിഎന്‍പി നേടിയത്. 20 വര്‍ഷത്തിനു ശേഷമാണ് ബിഎന്‍പി അധികാരത്തില്‍ തിരിച്ചെത്തുന്നത്. 2024ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ശേഷം ബംഗ്ലദേശില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Swearing-in ceremony in Bangladesh tomorrow; Lok Sabha Speaker to attend
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



